Monday, February 25, 2019

CENTENARY

                                       നിറവ് 2019 : ഉദ്‌ഘാടന സമ്മേളനം 
 

             ഒരു വർഷം നീളുന്ന സൗത്ത് തൃക്കരിപ്പൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം. ശതാബ്‌ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്‌ഘാടന കർമം 23/ 02/ 2019 
 റവന്യൂ പാർപ്പിട വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു. എം രാജ ഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.നിറവ് വാർത്ത പത്രികയുടെ പ്രകാശനം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവ നിർവ്വഹിച്ചു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത രമേശൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.വി. വിനോദ്കുമാർ, എം.കെ. കുഞ്ഞികൃഷ്ണൻ, എസ്. കുഞ്ഞഹമ്മദ്, എം.ഗംഗാധരൻ, കരുണാകരൻ മേസ്ത്രി, ഇ.വി. ദാമോദരൻ, സി.ബാലൻ, വി.എൻ.പി ഫൈസൽ, കെ.രഘുനാഥ്, ടി. കുഞ്ഞിരാമൻ, കെ. സ്നേഹലത, പി.ലീന, വി.കെ.രാധാകൃഷ്ണൻ ,എം.ദിവാകരൻ, ബിന്ദു , അശ്വതി. ടി.കെ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ.വി.പി.പി മുസ്തഫ സ്വാഗതവും കെ.പി.തമ്പാൻ നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കാരോളം കേന്ദ്രീകരിച്ച് ഘോഷയാത്രയും നടന്നു.തുടർന്ന് മികവ് തെളിയിച്ച കുട്ടികളുടെ കലാപരിപാടികളും "നാട്ടറിവ്" ഫോക് മെഗാഷോയും അരങ്ങേറി.

No comments:

Post a Comment