Monday, February 25, 2019

NIRAV 2019

                           നിറവ് 2019 : ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം 
                          നൂറിൻറെ നിറവിൽ നിൽക്കുന്ന വിദ്യാലയ മുത്തശ്ശിയുടെ ആഘോഷങ്ങൾക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു .ശിങ്കാരി മേളത്തിൻറെ അകമ്പടിയോടെ നാട്ടിലെയും സ്കൂളിലേയും പ്രമുഖർ നയിച്ച ഘോഷയാത്രയിൽ മുത്തുക്കുടയേന്തിയ കുടുംബശ്രീ അംഗങ്ങൾ,പൂമ്പാറ്റകളും പൂക്കളുമായി രൂപം മാറിയ സ്കൂളിലെ കൊച്ചു കൂട്ടുകാർ,NSS,SCOUT&GUIDES,JRC വളണ്ടിയർമാർ ,അധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങിയവർ അണിനിരന്നു.റോളർ സ്‌കേറ്റിങ്ങും സിനിമാറ്റിക് ഡാൻസും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി.

-

No comments:

Post a Comment