LITTLE KITES

                                          പ്രിലിമിനറി ക്യാമ്പ് 
                ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2019 ജൂൺ 16 നു നടന്നു.ഹെഡ്മിസ്ട്രസ് ലീന.പി ഉത്ഘാടനം നിർവഹിച്ചു.ജില്ലാ റിസോഴ്സ് ഗൈഡ് മനോജ് മാസ്റ്റർ നേതൃത്വം നൽകി.ബാച്ചിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.കൈറ്റ് മാസ്റ്റർ സിറാജുദീൻ മാസ്റ്റർ സംബന്ധിച്ചു.






                                      ലിറ്റിൽ കൈറ്റ്സ് 2020 -22


                  സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് ഈ വർഷം എട്ടാം ക്ലാസ്സിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും അഭിരുചി പരീക്ഷയിലൂടെ  അംഗങ്ങളെ തെരഞ്ഞെടുത്തു.സംസ്‌ഥാന തലത്തിൽ ഒരേ സമയം സംഘടിപ്പിച്ച മൾട്ടീമീഡിയ ക്വിസിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.57 വിദ്യാർത്ഥികളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ 20 വിദ്യാർത്ഥികളാണ് അർഹത നേടിയത്.  
                        
 

                                  ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2019 

            സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള 2019-2 വർഷത്തെ ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ (23 / 01 / 2019 ) നടത്തി.പ്രസ്തുത പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 20 വിദ്യാർത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഇവർക്കുള്ള പരിശീലന പരിപാടികൾ 2019 -20 അധ്യയന വർഷം ആരംഭിക്കും.KITE മാസ്റ്റർ സിറാജുദീൻ,KITE മിസ്ട്രസ് ദീപ എന്നിവർ മേൽനോട്ടം വഹിച്ചു.


                                                  ബോധവത്കരണ ക്ലാസ് 

            2017-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ,സൈബർ സുരക്ഷ എന്നിവയെക്കുറിച്ചു രക്ഷിതാക്കൾക്ക് അവബോധം ഉണ്ടാക്കാനാണ് ക്ലാസ് സംഘടിപ്പിച്ചത്.കൈറ്റ് മാസ്റ്റർ സിറാജുദീൻ മാസ്റ്റർ,കൈറ്റ് മിസ്ട്രസ് ദീപ ടീച്ചർ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.





                                          "നവ്യം " ഡിജിറ്റൽ മാഗസിൻ 

        ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനമെമ്പാടുമുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ചു ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കി.ഇതിന്റെ ഭാഗമായി GHSS സൗത്ത് തൃക്കരിപ്പൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് "നവ്യം " എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ 2018 ലെ പ്രളയം വിഷയമാക്കിയാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യാർത്ഥികൾ തയ്യാറാക്കിയ തനതു സൃഷ്ടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
   21 / 01 / 2019 തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ലീന ടീച്ചർ പ്രകാശന കർമം നിർവഹിച്ചു.PTA പ്രസിഡന്റ് രഘുനാഥൻ.കെ ,സ്റ്റാഫ് സെക്രട്ടറി ദിവാകരൻ മാസ്റ്റർ, SRG കൺവീനർ രമേശൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് മുഹമ്മദാലി മാസ്റ്റർ ,KITE മാസ്റ്റർ സിറാജുദ്ദീൻ.പി.കെ ,KITE മിസ്ട്രസ് ദീപ.എം.വി എന്നിവർ സംബന്ധിച്ചു.







                                     ചടങ്ങിന്റെ വീഡിയോ ദൃശ്യം :

                                    ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപീകരിച്ചു.
                                   UNIT No.LK/12036/2018

 
               ഹൈടെക് വിദ്യാലയ പദ്ധതിയുടെ ഭാഗമായി കൈറ്റ്സ്  നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥി കൂട്ടായ്മയുടെ യൂണിറ്റ് സ്കൂളിൽ പ്രവത്തനമാരംഭിച്ചു.2017 മാർച്ചിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ്  അംഗങ്ങളെ തെരഞ്ഞെടുത്തത്.21 വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുത്തത്. തുടർന്ന് 2018 ജൂൺ മാസം മുതൽ വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.ഇതിൽ രണ്ട് ഏകദിന പരിശീലനങ്ങളും ബുധനാഴ്ചകളിലുള്ള തുടർ പരിശീലനങ്ങളും ഉൾപ്പെടുന്നു.
  KITE MASTER സിറാജുദീനും KITE MISTRESS ദീപയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ആദ്യ ഏകദിന പരിശീലനത്തിന് സുരേന്ദ്രൻ  മാസ്റ്ററും ഏകദിന സ്കൂൾ തല ക്യാമ്പിന് വിനോദ്‌കുമാർ മാസ്റ്ററും നേതൃത്വം നൽകി.







       പരിശീലന പരിപാടികളിൽ മികച്ച പ്രകടനം കാഴ്ച വെച്ച 4 വിദ്യാർത്ഥികളെ സബ്‌ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
                                       1.അഭിജിത്.കെ
                                       2.ശ്രീരാജ് കൃഷ്ണൻ 
                                       3.ഫാത്തിമ .കെ.പി 
                                       4.നീരജ.കെ.പി 
പ്രത്യേക അഭിരുചി പരീക്ഷയിൽ വിജയികളായ രണ്ടു വിദ്യാർത്ഥികളെ കൂടി സബ്‌ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
                                         1.ശിവന്ത്.കെ 
                                        2 .കാർത്തിക.എം.കെ



No comments:

Post a Comment