Friday, November 2, 2018

NOVEMBER 1

                                             കേരളപ്പിറവി 

             കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ "നവയാനം- നവകേരളം ഒറ്റ ക്യാൻവാസിൽ " എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം യുവ സംവിധായകൻ ശ്രീജിത്ത് പലേരി നിർവഹിച്ചു.ഇതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും നവകേരളത്തെക്കുറിച്ചുള്ള തങ്ങളുടെ സൃഷ്ടികൾ ക്യാൻവാസിലേക്ക് പകർത്തി.കഥ,കവിത,ലേഖനം,ചിത്രങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.പരിപാടിയിൽ PTA പ്രസിഡന്റ് രഘുനാഥൻ.കെ,വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരിഫ്,പ്രിൻസിപ്പാൾ സ്നേഹലത,ഹെഡ്മിസ്ട്രസ്  ലീന ,സ്റ്റാഫ് സെക്രട്ടറി ദിവാകരൻ മാസ്റ്റർ ,സന്തോഷ് മാസ്റ്റർ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.



        നവയാനം പരിപാടി ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റി .....TCN ന്യൂസ്  വീഡിയോ ഇവിടെ കാണാം.
 

1 comment: