Sunday, November 25, 2018

EXCELLENCE

                                സംസ്ഥാന ശാസ്ത്രമേളയിൽ ഉജ്ജ്വല വിജയം



          കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ അമേയ.ടി.വി,ലാവണ്യ.പി.വി എന്നിവർ A ഗ്രെഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് വാനോളമുയർത്തി. അതോടൊപ്പം ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റിൽ നവ്യ.വി,അനുഗ്രഹ എന്നിവർ A ഗ്രേഡും,ടാലെന്റ്റ് സെർച്ച് എക്‌സാമിൽ ലാവണ്യ.പി.വി A ഗ്രേഡും,പ്രവൃത്തി പരിചയ മേളയിൽ പ്രോഡക്ട്സ് യുസിങ് വേസ്റ്റ് മെറ്റീരിയൽ വിഭാഗത്തിൽ ഫാത്തിമ.എം.കെ A ഗ്രേഡും നേടിയത് ഇരട്ടി മധുരമായി.

        അമേയയും ലാവണ്യയും അവതരിപ്പിച്ച ഡാമുകളെക്കുറിച്ചുള്ള വർക്കിംഗ് മോഡൽ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.
 



No comments:

Post a Comment