Wednesday, September 7, 2016

PRASADAM

                                                    പ്രസാദം 
           കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പും ആയുർവേദ വകുപ്പും സംയുക്തമായി വിദ്യാലയത്തിൽ നടപ്പാക്കുന്ന "പ്രസാദം " പദ്ധതിയുടെ ആലോചനാ യോഗം 06/ 09/ 2016 നു സ്കൂളിൽ നടന്നു. തൃക്കരിപ്പൂർ കൊയോങ്കര ആയുർവേദ ഹോസ്പിറ്റലിലെ Dr .വേണു , ചീമേനി ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ Dr .മധുസൂദനൻ എന്നിവർ പദ്ധതി വിശദീകരിച്ചു. PTA പ്രസിഡന്റ് ശ്രീ.കെ.രവി,പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി എന്നിവർ സംസാരിച്ചു.PTA ഭാരവാഹികൾ,അധ്യാപകർ,രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
          പദ്ധതി പ്രകാരം സ്കൂളിലെ ആറു വയസ്സ് മുതൽ പതിനാലു വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആയുർവേദ ചികിത്സ ലഭ്യമാകും.കുട്ടികളിലുണ്ടാവുന്ന ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുകയും അവരെ പഠനത്തിൽ മുൻപന്തിയിൽ എത്തിക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.

No comments:

Post a Comment