ഹിരോഷിമാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രത്യേക അസ്സെംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം,യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.രാഷ്ട്രഭാഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഹിന്ദി കവി ഹീരാനന്ദ് വാത്സ്യായൻ അഗ്ഗയേയ് രചിച്ച "ഹിരോഷിമ" കവിത സ്കൂൾ റേഡിയോയിലൂടെ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് രമേശൻ മാസ്റ്റർ,സോഷ്യൽ സയൻസ് അധ്യാപകൻ സി.രമേശൻ മാസ്റ്റർ,ഹിന്ദി അധ്യാപകൻ സിറാജുദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ചാന്ദ്രദിനം
മനുഷ്യൻ ചന്ദ്രോപരിതലത്തിൽ നടത്തിയ ആദ്യ ചുവടുവെപ്പിന്റെ അൻപതാം വാർഷികത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രസന്റേഷൻ,.ഫിക്ഷൻ,ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു.
ശതാബ്ദി ആഘോഷം
കേരളം അഭിമുഖീകരിച്ച പ്രളയ ദുരന്തം കാരണം മാറ്റിവെച്ച സ്കൂൾ ശതാബ്‌ദി ആഘോഷ പരിപാടികളെക്കുറിച്ചു ചർച്ച ചെയ്യാനായി ശതാബ്‌ദി ആഘോഷ കമ്മിറ്റി യോഗം ചേർന്നു .ചെയർമാൻ വി.പി.പി.മുസ്തഫ നേതൃത്വം നൽകി.2019 ഫെബ്രുവരി മുതൽ ഡിസമ്പർ വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തു.
പഠനയാത്ര 2019
ഈ വർഷത്തെ സ്കൂൾ പഠനയാത്ര സംഘടിപ്പിച്ചു.മൈസൂർ,ശ്രാവണ ബെലഗോള എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര .
പച്ചക്കറി വിളവെടുപ്പ്
തൃക്കരിപ്പൂർ കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾ ഹരിതസേന സ്കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഒന്നാം വിളവെടുപ്പ് നടത്തി.വാർഡ് മെമ്പർ വിനോദ്‌കുമാർ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ലീന ടീച്ചർ,PTA എക്സിക്യൂട്ടീവ് അംഗം കമലാക്ഷൻ,സന്തോഷ് മാസ്റ്റർ,ചന്ദ്രൻ മാസ്റ്റർ,തമ്പാൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
ക്യാമറ പരിശീലനം
ഹൈടെക് വിദ്യാലയ പദ്ധതിയുടെ ഭാഗമായി സ്കൂളിന് ലഭിച്ച DSLR ക്യാമറയുടെ പരിശീലനം അധ്യാപർക്ക് നൽകി.KITE മാസ്റ്റർ സിറാജുദ്ദീൻ.ജയേഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
മലയാളത്തിളക്കം
ഹൈസ്കൂൾ വിദ്യാർത്ഥികളുടെ മാതൃഭാഷാ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സ്കൂളിൽ മലയാളത്തിളക്കം പദ്ധതി നടപ്പിലാക്കി.ഹൈസ്കൂൾ ക്ലാസ്സുകളിൽ നടത്തിയ പ്രീ-ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക പരിശീലനം നൽകി.
പദ്ധതി വിജയകരമായി പൂർത്തിയാക്കി കുട്ടികൾ ക്ലാസുകളിലേക്ക് മടങ്ങി.സമാപന സമ്മേളനത്തിൽ PTA വൈസ് പ്രസിഡന്റ് ഷെരീഫ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിനോദ്‌കുമാർ ഉത്ഘാടനം ചെയ്തു.രമേശൻ മാസ്റ്റർ പദ്ധതി അവലോകനം നടത്തി.ഹെഡ്മിസ്ട്രസ് ലീന ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ദിവാകരൻ മാസ്റ്റർ ,ലളിതാംബിക ടീച്ചർ എന്നിവർ സംബന്ധിച്ചു.പഠിതാക്കൾക്ക് പുസ്തകം സമ്മാനമായി നൽകി.
കവിതാ ക്യാമ്പ്
അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ കവിതാസ്വാദന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ പാർലമെന്റ്
2018-19 വർഷത്തെ സ്കൂൾ പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. പ്രിൻസിപ്പാൾ സ്നേഹലത ടീച്ചർ , ഹെഡ്മിസ്ട്രസ് ലീന ടീച്ചർ ,സീനിയർ അസിസ്റ്റന്റ് നാരായണൻ മാസ്റ്റർ ,ജയേഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
2018-19 വർഷത്തെ സ്കൂൾ പാർലമെന്റ് ഭാരവാഹികൾ
ഹരിത സേന
സ്കൂൾ ഹരിത സേന തൃക്കരിപ്പൂർ കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി ആരംഭിച്ചു.
ആഗസ്റ്റ് 9 ഹിരോഷിമ-നാഗസാക്കി ദിനം
ഹിരോഷിമ-നാഗസാക്കി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രഭാഷണങ്ങൾ,യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.
പ്രവർത്തന കലണ്ടർ : ജൂലൈ 2018
സ്കൂളിന്റെ പാഠ്യ-പാഠ്യനുബന്ധ പ്രവർത്തനങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിനായി ജൂലൈ മാസത്തെ പ്രവർത്തന കലണ്ടർ പ്രസിദ്ധീകരിച്ചു.
ശതാബ്‌ദി ആഘോഷം
സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച കൊണ്ട് സംഘാടക സമിതി രൂപീകരിച്ചു.
യാത്രയയപ്പ്
ജൂൺ മാസം സർവീസിൽ നിന്നും വിരമിച്ച ഓഫീസിൽ സ്റ്റാഫ് ശ്രീമതി.സരസയ്ക്ക് (സരസേച്ചി ) യാത്രയയപ്പ് നൽകി ആദരിച്ചു.
സ്റ്റാഫ് ടൂർ
പുതിയ അധ്യയന വർഷത്തെ കൂടുതൽ ഉണർവോടെ വരവേൽക്കുന്നതിലേക്കായി അധ്യാപകരിൽ കൂടുതൽ ഊർജം പകരം സ്റ്റാഫ് ടൂർ സംഘടിപ്പിച്ചു.തലക്കാവേരിയിലേക്കായിരുന്നു യാത്ര.
മികവുത്സവവും വാർഷികാഘോഷവും
പൊതു വിദ്യാലയങ്ങളുടെ മേന്മയും മികവുകളും പൊതു സമൂഹവുമായി പങ്കു വെക്കുന്നതിലേക്കായി സ്കൂൾ വാർഷികാഘോഷവും മികവുത്സവവും സംഘടിപ്പിച്ചു.
അക്കാദമിക് മാസ്റ്റർ പ്ലാൻ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.
സംഘാടക സമിതി
വികസന സെമിനാറും വികസന രേഖാ പ്രകാശനവും സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം 2017 ഏപ്രിൽ 23 നു നടന്നു.
ദേശാഭിമാനി
"എന്റെ ദേശാഭിമാനി" പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ദേശാഭിമാനി പത്രം ലഭ്യമായി തുടങ്ങി.ഇതിന്റെ ഉത്ഘാടന കർമം ശ്രീ.എം.പി.കരുണാകരൻ സ്കൂൾ ലീഡർക്ക് പത്രം കൈമാറി നിർവഹിച്ചു.
ഹൈടെക് വിദ്യാലയം
കേരള സർക്കാർ നടപ്പിലാക്കുന്ന ഹൈടെക് വിദ്യാലയ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ക്ലാസ്റൂമുകൾ നവീകരിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ രക്ഷകർത്താക്കളുടെ യോഗം വിളിച്ചു ചേർത്തു.ഈ പദ്ധതിയുടെ ഭാഗമായി 8,9,10 ക്ലാസ്സുകളിലെ 9 ക്ലാസ്റൂമുകൾ നവീകരിക്കേണ്ടതുണ്ട്.ഇതിനായി രക്ഷിതാക്കൾ തങ്ങളുടെ പൂർണ പിന്തുണ അറിയിച്ചു.PTA പ്രസിഡന്റ് ശ്രീ.കെ.രവി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി പദ്ധതി വിശദീകരിച്ചു.
പഠനയാത്ര
2016-17 വർഷത്തെ പഠനയാത്ര ഇടുക്കി,മൂന്നാർ,തേക്കടി എന്നിവിടങ്ങളിലേക്കായി നവംബർ 5 മുതൽ ഒൻപത് വരെ സംഘടിപ്പിച്ചു.50 വിദ്യാർത്ഥികളും 5 അധ്യാപകരും ഉൾപ്പെടുന്ന സംഘമാണ് ഈ പഠനയാത്രയിൽ പങ്കെടുത്തത് .
കേരളപ്പിറവി
നവംബർ 1 കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.പ്രത്യേക അസംബ്ലി ചേർന്ന് മലയാള ഭാഷാ സംരക്ഷണ പ്രതിജ്ഞ എടുത്തു.പ്രിൻസിപ്പാൾ ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ്മിസ്ട്രസ് രേണുകാദേവി ടീച്ചർ എന്നിവർ സംസാരിച്ചു.
ദേശീയോദ്‌ഗ്രഥന ദിനം
ഒക്ടോബർ 31 മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമ വാർഷിക ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്ന് പരേതയോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം ആചരിക്കുകയും ദേശീയോദ്‌ഗ്രഥന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.പ്രിൻസിപ്പാൾ ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ്മിസ്ട്രസ് രേണുകാദേവി ടീച്ചർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം 2016
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ക്വിസ് മത്സരം വിജയികൾ :
എൽ .പി : ഒന്നാം സ്ഥാനം: ആദിത്യൻ (നാലാം ക്ലാസ്)
രണ്ടാം സ്ഥാനം : അഭിനവ്‌രാജ് & അതുൽ (നാലാം ക്ലാസ്)
യു.പി : ഒന്നാം സ്ഥാനം : ദേവിക .ടി.വി (7എ )
രണ്ടാം സ്ഥാനം : കീർത്തന & റസ്‌ലീന (7 ബി )
ഹൈസ്കൂൾ :
ഒന്നാം സ്ഥാനം: അശ്വതി.ടി.കെ (10 സി )
രണ്ടാം സ്ഥാനം: നന്ദിത. യു (10 ബി)
ഉപന്യാസം:
ഒന്നാം സ്ഥാനം : നന്ദിത.യു (10 ബി)
രണ്ടാം സ്‌ഥാനം : രേവതി രാമചന്ദ്രൻ (9 സി)
പട്രോൾ ലീഡേഴ്‌സ് ക്യാമ്പ്
ചെറുവത്തൂർ സബ്ജില്ലാ സ്കൗട്ട്&ഗൈഡ്സ് പട്രോൾ ലീഡേഴ്‌സ് ക്യാമ്പ് ആഗസ്റ്റ് 12 ,13, 14 തീയ്യതികളിലായി സ്കൂളിൽ നടന്നു.വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ചു അഞ്ഞൂറോളം സ്കൗട്ട്&ഗൈഡ്സ് വളണ്ടിയർമാരും ട്രെയിനിങ് അധ്യാപകരും പങ്കെടുത്തു.ഒപ്പം സ്കൂളിലെ മുഴുവൻ സ്കൗട്ട്&ഗൈഡ്സ് അംഗങ്ങളും ക്യാമ്പിൽ പങ്കാളികളായി.
യാത്രയയപ്പ്
സ്കൂളിൽ നിന്നും ഈ വര്ഷം ഹെഡ്മാസ്റ്റമാരായി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറിപ്പോവുന്ന അധ്യാപകർക്ക് യാത്രയയപ്പു നൽകി.സ്കൂളിലെ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആയിരുന്ന ശ്രീ.ഹരീന്ദ്രൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ.യു.പി അധ്യാപകനായ ശ്രീ.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർക്കും പിലിക്കോട് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഹെഡ്മാസ്റ്റർശ്രീ.രാജശേഖരൻ മാസ്റ്റർക്കും യാത്രയയപ്പു നൽകി.
കാർഷിക ക്ലബ്ബ് 2016
സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സൗജന്യ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
ഹെഡ്മിസ്ട്രസ്സ് ശ്രീമതി.രേണുകാദേവി ടീച്ചർ കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് വിത്തുകൾ നല്കി ഉത്ഘാടനം നിർവഹിച്ചു.കാർഷിക ക്ലബ് കൺവീനർ ശ്രീ.തമ്പാൻ മാസ്റ്റർ സംസാരിച്ചു.
സൗജന്യ യൂണിഫോം
2016 -17 വർഷത്തെ ഒന്നു മുതൽ എട്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്‌തു.അതോടൊപ്പം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള APL വിഭാഗം കുട്ടികൾക്കും ഒരു ജോടി യൂണിഫോം സൗജന്യമായി നൽകി.PTA പ്രസിഡന്റ് ശ്രീ.കെ.രവി,പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ്മാസ്റ്റർ ശ്രീ.രാജശേഖരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
സേവന പാതയിൽ
സ്കൂളിലെ സ്കൌട്ട്&ഗൈഡ്സ് , JRC വിദ്യാർഥികൾ സേവന പാതയിലൂടെ മുന്നേറുകയാണ്. സ്കൂളിന്റെ പൊതു അച്ചടക്കം കാത്തു സൂക്ഷിക്കുന്നതോടൊപ്പം വിദ്യാർഥികൾക്കാവശ്യമായ സേവനങ്ങൾ ചെയ്യുന്നതിലും ഇവർ മുൻപന്തിയിലാണ് .
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതാണ് അതിലൊന്ന്. സ്കൂൾ വരാന്തകളിൽപ്രത്യേകം സജ്ജീകരിച്ച പാത്രങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നു.
PTA ജനറൽ ബോഡി
2015-16 വർഷത്തെ PTA വാർഷിക ജനറൽ ബോഡി യോഗം 12/ 11/ 15 ഉച്ചയ്ക്ക് 2.30 നു സ്കൂൾ ഹാളിൽ വെച്ച് നടന്നു. പ്രസ്തുത യോഗത്തിൽ പുതിയ വർഷത്തേക്കുള്ള PTA ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീ. കെ.രവി PTA പ്രസിഡന്റായുള്ള കമ്മിറ്റി രൂപീകരിച്ചു.
പഠനയാത്ര
2015-16 വർഷത്തെ പഠനയാത്ര നടത്തി.കന്യാകുമാരി,തിരുവനന്തപുരം,എറണാകുളം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. വിജ്ഞാനം,വിനോദം,ഉല്ലാസം എല്ലാം കോർത്തിണക്കിക്കൊണ്ടുള്ളതായിരുന്നു ഈ യാത്ര. സെപ്റ്റംബർ 26 നു ആരംഭിച്ച യാത്ര ഒക്ടോബർ 1 നു സമാപിച്ചു.
സുപ്രഭാതം
സ്കൂളിൽ പത്ര മാധ്യമങ്ങൾ സ്പോണ്‍സർഷിപ്പിലൂടെ സ്വരൂപിക്കുന്ന പദ്ധതിയുടെ ഭാഗമായി സുപ്രഭാതം ദിനപ്പത്രം ലഭ്യമായി തുടങ്ങി. സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് സ്കൂൾ ലീഡർ ഹരിഗോവിന്ദ് എം.കെ.എസ് .മാടക്കാലിൽ നിന്നും പത്രത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
എന്റെ പിറന്നാൾ പുസ്തകം
വിദ്യാർത്ഥികൾ അവരുടെ ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നല്കുന്ന പദ്ധതി.
വായനാ ശീലം വർധിപ്പിക്കുന്നതോടൊപ്പം സ്കൂൾ ലൈബ്രറി കൂടുതൽ ജനകീയമാക്കാനും മിട്ടായി വിതരണം നിരുത്സാഹപ്പെടുത്താനും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുന്നു.സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഹെഡ് മാസ്റ്റർക്ക് കൈമാറുമ്പോൾ സ്കൂൾ ഒന്നടങ്കം പിറന്നാൾ ആശംസ നേരുന്നു.
കൌമാര ബോധവല്കരണ ക്ലാസ്
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന്റെയും ഉടുമ്പുന്തല PHC യുടെയും സംയുക്താഭിമുഖ്യത്തിൽ കൌമാര പ്രായക്കാർക്കുള്ള ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാധ്യമം വെളിച്ചം
സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതിയുടെ ഭാഗമായി മാധ്യമം പത്രം ലഭ്യമായി തുടങ്ങി.ഒരു വർഷക്കാലം നിത്യേന അഞ്ച് കോപ്പികളാണ് ലഭ്യമാവുക . സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് പത്രം സ്പോണ്സർ ചെയ്ത ശ്രീ. മുഹമ്മദ് കുഞ്ഞി .വി.പി.വി സ്കൂൾ ലീഡർ സൂരജ്കുമാറിനു ആദ്യ കോപ്പി കൈമാറി.PTA പ്രസിഡന്റ് ശ്രീ.കെ.രവി,ഹെഡ് മാസ്റ്റർ ശ്രീ..നാരായണൻ മാസ്റ്റർ, ശ്രീ.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച് സംസാരിച്ചു. മാധ്യമം ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ സി.ആർ .ഉമേഷ് പദ്ധതി വിശദീകരിച്ചു.സ്റ്റാഫ് സെക്രടറി ശ്രീ.സുധീർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
,
വീക്ഷണം
സ്കൂളിൽ വിവിധ പത്രങ്ങളും മാസികകളും സ്പോണ്സർമാരിലൂടെ കണ്ടെത്തുന്നതിന്റെ ഭാഗമായി വീക്ഷണം പത്രം ലഭ്യമായിത്തുടങ്ങി.അസ്സെംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ പത്രം ബന്ധപ്പെട്ടവരിൽ നിന്ന് ഏറ്റുവാങ്ങി.ഇതു പ്രകാരം ഒരു വർഷത്തേക്ക് അഞ്ച് കോപ്പി പത്രം സ്കൂളിൽ ലഭ്യമാവും.
സ്നേഹത്തണൽ
കേരളകൗമുദി ദിനപത്രം SSA യുമായി സഹകരിച്ചു നടപ്പിലാക്കുന്ന സ്നേഹത്തണൽ പദ്ധതിയുടെ ഭാഗമായി യുപി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. വിജയികൾ സബ് ജില്ല തലത്തിൽ മത്സരിക്കും.
ONE WEEK ONE COIN
GHSS സൗത്ത് തൃക്കരിപ്പൂർ സ്കൌട്ട് & ഗൈഡ്സ് കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ONE WEEK ONE COIN പദ്ധതി ആരംഭിച്ചു.ഈ പദ്ധതി പ്രകാരം സ്കൂളിലെയും പരിസര പ്രദേശങ്ങളിലെയും നിർധനരും അശരണരും ആയ ആളുകൾക്ക് സഹായം നല്കും. വിദ്യാർഥികൾ ചുരുങ്ങിയത് ഒരു രൂപയെങ്കിലും ഇതിലേക്കായി ആഴ്ച തോറും സംഭാവന നല്കും.
ECO CLUB
പയ്യന്നൂർ കോളേജ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അപൂർവ വൃക്ഷ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് വെള്ള കുന്തിരിക്കം തൈ സംഭാവന നല്കി. ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ തൈ ഏറ്റു വാങ്ങി.സീഡ് ക്ലബ് കണ്‍വിനർ ശ്രീ.അബ്ദുൽ ഖാദർ മാസ്റ്റർ നന്ദി അറിയിച്ചു.
WISP : Weekly Interactive Sessional Programme.
പത്താം ക്ലാസ്സിലെ വിദ്യാർതികളുടെ പഠന നിലവാരവും വ്യക്തിത്വവും മെച്ചപ്പെടുത്തുന്നതിനായി വിദ്യാർഥികളെ ഗ്രൂപുകളായി തിരിച്ചു ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ വ്യാഴാഴ്ചയും കൂടിയിരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്ത് അവര്ക്ക് വേണ്ട മാർഗ നിർദേശങ്ങൾ നല്കുന്ന പദ്ധതി.
സാക്ഷരം !
GHSS SOUTH TRIKKARIPPUR പഠനത്തിൽ പിന്നോക്കം നില്കുന്ന വിദ്യാർത്ഥികൾക്കും പഠന വൈകല്യമുള്ള കുട്ടികൾക്കുമായി പ്രത്യേക പരിശീലന പദ്ധതി ആരംഭിച്ചു .സാക്ഷരം എന്ന പേരിലാണ് ഈ പദ്ധതി നടപ്പിൽ വരുത്തിയിരിക്കുന്നത്.
GHSS SOUTH TRIKKARIPPUR 2014-15 വർഷത്തെ പഠനയാത്ര സംഘടിപ്പിച്ചു.എറണാകുളം,കൊച്ചി എന്നിവിടെക്കായിരുന്നു യാത്ര.
ചെറുവത്തൂർ സബ് ജില്ലാ JRC ദ്വിദിന നേതൃത്വ പഠന കാംപ് GHSS ചായോതിൽ വെച്ച് നടന്നു. നമ്മുടെ സ്കൂളിലെ JRC CADETS ക്യാമ്പിൽ പങ്കെടുത്തു .
No comments:
Post a Comment