Sunday, August 21, 2016

KARSHAKA DINAM

                                    ചിങ്ങം ഒന്ന് : കർഷക ദിനം

     സ്കൂൾ കാർഷിക ക്ലബ്ബ് , ഇക്കോ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു.പ്രദേശത്തെ തലമുതിർന്ന കർഷകനായ മാടക്കാൽ അമ്പുവേട്ടനെ (കുഞ്ഞമ്പു വൈദ്യർ )ആദരിച്ചു.തുടർന്നദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
   ചടങ്ങിൽ കാർഷിക ക്ലബ് കൺവീനർ ശ്രീ.തമ്പാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.PTA പ്രസിഡന്റ് ശ്രീ. കെ.രവി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി ,സീനിയർ അധ്യാപകരായ ശ്രീ.നാരായണൻ മാസ്റ്റർ,ശ്രീ.ജയപ്രകാശ് മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി ശ്രീ.സിറാജുദീൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
   ഉച്ച ഭക്ഷണത്തോടൊപ്പം കാർഷിക ക്ലബ് അംഗങ്ങൾ സ്പോൺസർ ചെയ്ത ജൈവ പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കിയ അവിയൽ വിളമ്പി.
 



No comments:

Post a Comment