Tuesday, August 16, 2016

INDEPENDENCE DAY

                                    സ്വാതന്ത്ര്യ ദിനാഘോഷം

     ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ സ്കൂളിൽ ആഘോഷിച്ചു.

      
  രാവിലെ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ , ഹെഡ്മിസ്ട്രസ്  ശ്രീമതി.രേണുകാദേവി ടീച്ചർ, സീനിയർ അധ്യാപകൻ ശ്രീ.നാരായണൻ മാസ്റ്റർ ,സീനിയർ അസിസ്റ്റന്റ് ശ്രീ.ജയപ്രകാശ് മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.


                 



              തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രഭാഷണങ്ങൾ,ദേശഭക്തിഗാനങ്ങൾ,ദേശീയ ഗാനത്തിന്റെ സമ്പൂർണ്ണ രൂപം എന്നിവ അവതരിപ്പിച്ചു.










   അധ്യാപക വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ദേശഭക്തി ഗാനം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി .

    സ്വാതന്ത്ര്യ ദിനാഘോഷത്തിനു മാധുര്യമേറ്റിക്കൊണ്ട്  പാൽപായസ വിതരണവുമുണ്ടായി. നാട്ടുകാരനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ.കുമാരൻ(ഇലെക്ട്രിഷ്യൻ ),മകൻ പ്രവീൺകുമാർ എന്നിവരാണ് പായസം സ്പോൺസർ ചെയ്തത്. ശ്രീ. കുമാരൻ സ്കൂൾ ലീഡർക്ക് പായസം നൽകി ഉത്ഘാടനം നിർവഹിച്ചു.
            
         അധ്യാപകർ അവതരിപ്പിച്ച ദേശഭക്തി ഗാനത്തിന്റെ വീഡിയോ ഇവിടെ കാണാം...            


 

No comments:

Post a Comment