Monday, June 6, 2016

JUNE 5

                                     പരിസ്ഥിതി ദിനാചരണം
        ജൂൺ 5 ലോക പരിസ്ഥിതി ദിനം ... പ്രകൃതിയെ വീണ്ടെടുക്കാൻ , പ്രകൃതിയോടടുക്കാൻ, പ്രകൃതിയെ സ്നേഹിക്കാൻ ഒരു ദിനം ...
       ഇത്തവണ ജൂൺ 5 ഞായറാഴ്ച ആയതിനാൽ തിങ്കളാഴ്ച ആയിരുന്നു സ്കൂളിൽ ദിനാചരണം.
സ്കൂൾ ഇകോ ക്ലബ്‌  കൺവീനർ ശ്രീ.അബ്ദുൾ ഖാദർ മാസ്റ്റർ  പരിസ്ഥിതി ദിന സന്ദേശം നല്കി. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു. സ്കൂൾ ഹിന്ദി മഞ്ച്  പ്രത്യേക പരിസ്ഥിതി ദിന പോസ്റ്റർ പുറത്തിറക്കി.
       
      JRC യുണിറ്റിന്റെ നേതൃത്വത്തിൽ ക്യാമ്പസ്‌  ഹരിതവല്കരണം  പദ്ധതി ആരംഭിച്ചു. JRC കൺവീനർമാരായ  ശ്രീ.മുരളീധരൻ മാസ്റ്റർ, ശ്രീമതി.അനിത ടീച്ചർ ,സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.സുധീർകുമാർ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.

 

No comments:

Post a Comment