പ്രവേശനോത്സവം
2016-17 വിദ്യാഭ്യാസ വർഷത്തിനു തുടക്കം കുറിച്ചു കൊണ്ട് GHSS സൗത്ത് തൃക്കരിപ്പൂരിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി സ്കൂളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളെ സ്വീകരിച്ചാനയിച്ചു.പ്രത്യേകം വിളിച്ചു ചേർത്ത അസ്സെംബ്ലിയിൽ വെച്ച് പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ അക്ഷര ദീപം കൊളുത്തി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് കൈമാറി.തുടർന്ന് മുൻ അദ്ധ്യാപിക ശ്രീമതി.മേഴ്സി സെബാസ്റ്റ്യൻ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സ്കൂൾ ബാഗ് വിതരണം ചെയ്തു. MSF തൃക്കരിപ്പൂർ ശാഖ നിർധനരായ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പഠനോപകരണ കിറ്റ് ഭാരവാഹികൾ പ്രിൻസിപ്പളിനു കൈമാറി. മുൻ അധ്യാപകൻ ശ്രീ .ടി.കെ.കൃഷ്ണൻ മാസ്റ്ററുടെ സ്മരണക്ക് വേണ്ടി മക്കളും ബന്ധുക്കളും ഏർപ്പെടുത്തിയ പായസ വിതരണവും ഉണ്ടായി.

No comments:
Post a Comment