മുന്നൊരുക്കം
"മികച്ച വിജയം...മികവാർന്ന വിജയം"എന്ന ലക്‌ഷ്യം മുൻനിർത്തി ഈ വർഷത്തെ SSLC വിദ്യാർഥികൾക്കുള്ള പരിശീലന പരിപാടികൾ ആരംഭിച്ചു.ഇതിന്റെ ഭാഗമായി കുട്ടികളുടെ പഠന നിലവാരത്തിന് അനുസരിച്ചുള്ള കോച്ചിംഗ് ക്ലാസുകൾ, മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൌണ്സിലിംഗ് ക്ലാസുകൾ ,ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പോഷകാഹാര വിതരണം എന്നിവ നടത്തി വരുന്നു.
സ്കൂൾ സമയത്തിനു പുറമേ രാവിലെയും വൈകുന്നേരവും യുണിറ്റ് ടെസ്റ്റുകൾ, പരിശീലന ക്ലാസുകൾ എന്നിവ നടത്തുന്നു.ഉച്ച ഭക്ഷണതോടോപ്പവും വൈകുന്നേരങ്ങളിലും പോഷകാഹാര വിതരണം നടത്തുന്നു.
കൌണ്സിലിംഗ് ക്ലാസ്സുകളുടെ ഭാഗമായി PHAPINS കമ്മ്യൂണിറ്റി കോളേജിന്റെ നേതൃത്വത്തിൽ ജനുവരി 4 മുതൽ 8 വരെ കൌണ്സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത മന:ശാസ്ത്ര വിദഗ്ദ്ധൻ എസ്.വി.മുഹമ്മദിന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം കൌണ്സില്ലര്മാർ സ്കൂളിൽ ക്യാമ്പ് ചെയ്ത് ക്ലാസ്സെടുക്കുകയും കുട്ടികളുമായി നേരിട്ട് സംവദിക്കുകയും ചെയ്തു.
No comments:
Post a Comment