സ്നേഹപൂർവ്വം സഹപാഠിക്ക് ...
കേരള സർക്കാർ സാമൂഹ്യ ക്ഷേമ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി നടപ്പിലാക്കുന്ന "സ്നേഹപൂർവ്വം സഹപാഠിക്ക് " എന്ന പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ചു . നിർധനരും അശരണരും ആയ തന്റെ സഹപാഠിയുടെ വേദന നാം ഓരോരുത്തരും തിരിച്ചറിയുകയും ഉൾക്കൊള്ളുകയും ചെയ്തു കൊണ്ട് തങ്ങളാൽ കഴിയും വിധം സഹായം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത വിദ്യാർഥികളെ ബോധ്യപ്പെടുത്തി സഹായ നിധി രൂപീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
പുതുവത്സരതോടനുബന്ധിച്ചു വിളിച്ചു ചേർത്ത പ്രത്യേക അസ്സെംബ്ലിയിൽ ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പത്താം തരം വിദ്യാർഥിനി ഷിജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


No comments:
Post a Comment