Sunday, November 8, 2015

CONGRATULATIONS

                                 വിജയികൾക്ക്  അനുമോദനം 

   ചെറുവത്തൂർ സബ് ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളയിൽ ഉജ്ജ്വല വിജയം നേടിയ പ്രതിഭകളെ സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് അനുമോദിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ വിജയികൾക്ക്  സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.ഹയർ സെക്കന്ററി,യു.പി. വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ സ്കൂളിനു സാധിച്ചു.
   ഇതോടൊപ്പം ജില്ലാ പൈക കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ പെണ്‍കുട്ടികളുടെ ടീം അംഗങ്ങളെയും  സബ് ജില്ലാ ഖോ-ഖോ ചാമ്പ്യൻ ഷിപ്പിൽ നാലാം  സ്ഥാനം നേടിയ ആണ്‍കുട്ടികളുടെ ടീം അംഗങ്ങളെയും അനുമോദിച്ചു.


    തുടർന്ന്  2014-15 വർഷത്തിൽ SSLCക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ വിദ്യാർഥികൾക്ക്  ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദന പത്രം കൈമാറി. 



                                        കാഷ്  അവാർഡ്‌ 
    2014-15 SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർഥികൾക്ക്  മുത്തൂറ്റ് ഫിൻ കോർപ്  നല്കുന്ന കാഷ്  അവാർഡിന്  സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ്‌ നേടിയ അനുപമ ശിവൻ അർഹയായി . കാഷ് അവാർഡ്‌ മുത്തൂറ്റ് ഫിൻ കോർപ് തൃക്കരിപ്പൂർ ബ്രാഞ്ച് മാനേജർ ശ്രീ.പ്രഭാകരൻ  അനുപമയ്ക്ക്  സമ്മാനിച്ചു .

 

No comments:

Post a Comment