Wednesday, October 14, 2015

KALOLSAVAM

                                 2015-16 വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 12,13 തീയ്യതികളിലായി നടന്നു.കലോത്സവത്തിന്റെ ഉദ്ഘാടന കർമം "വിദൂഷകൻ " സിനിമയുടെ സംവിധായകനായ ശ്രീ.കെ.ടി .സന്തോഷ്‌ നിർവഹിച്ചു .
    ബഹുമാനപ്പെട്ട PTA പ്രസിഡന്റ്‌ ശ്രീ.കെ.രവിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകൻ ശ്രീ.നാരായണൻ മാസ്റ്റർ,കലാകാരനായ ശ്രീ.സുരേഷ് അന്നൂർ ,ശ്രീ.ഹരിന്ദ്രൻ മാസ്റ്റർ,ശ്രീ.സുധീർ കുമാർ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കലോത്സവ കണ്‍വീനർ ശ്രീ.സിറാജുദ്ദീൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.







  L P , U P, ഹൈ സ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി വിദ്യാർഥികൾ വിവിധ മത്സര ഇനങ്ങളിൽ മാറ്റുരച്ചു.









 

      വിജയികൾക്കുള്ള സമ്മാനദാനം പ്രശസ്ത തമിഴ് സിനിമാ സഹ സംവിധായകൻ ശ്രീ.ധീരജ് ബാല നിർവഹിച്ചു .


   ഇതോടൊപ്പം ഈ വർഷത്തെ പ്രവൃത്തി പരിചയ മേളയും നടത്തി.സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.


No comments:

Post a Comment