Friday, October 2, 2015

GANDHI JAYANTHI

                                            ഗാന്ധി ജയന്തി 

   



          ജില്ലാ ഭരണകൂടം പബ്ലിക്‌ റിലേഷൻ വകുപ്പുമായും വിദ്യാഭ്യാസ വകുപ്പുമായും സഹകരിച്ചു സംഘടിപ്പിക്കുന്ന  കാസറഗോഡ് ജില്ലാ തല ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം GHSS സൗത്ത് തൃക്കരിപ്പൂരിൽ വെച്ച നടന്നു.ബഹുമാനപ്പെട്ട തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീ.AGC ബഷീർ ഉദ്ഘാടനം നിർവഹിച്ചു .നിലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീ.കെ.കരുണാകരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.സൗമിനി കല്ലത്ത്  മുഖ്യ പ്രഭാഷണം നടത്തി.തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീമതി.നദീദ അബ്ദുൽ മജീദ്‌, ശ്രീ.ടി.വി.പ്രഭാകരൻ ,ശ്രീ.പി.പി.കമറുദ്ദീൻ ,സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ,PTA പ്രസിഡന്റ്‌ ശ്രീ.കെ.രവി എന്നിവർ ആശംസാ പ്രസംഗം നടത്തി.സ്ടാഫ്‌  സെക്രടറി ശ്രീ.സുധീർ കുമാർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
        
തുടർന്ന്  ബഹുമാനപ്പെട്ട വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. സൗമിനി കല്ലത്ത്  മാലിന്യ നിർമാർജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


         വാരാഘോഷതോടനുബന്ധിച്ചു  സംഘടിപ്പിച്ച ഗാന്ധി ഫോട്ടോ പ്രദർശനം ശ്രീമതി.സൗമിനി കല്ലത്ത്  ഉദ്ഘാടനം ചെയ്തു.

 

 

No comments:

Post a Comment