സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ അറുപത്തി ഒമ്പതാം സ്വാതത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ 9.30 നു ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി .ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
തുടർന്ന് അധ്യാപകരും വിദ്യാർഥികളും അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി.
മലയാളം,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രഭാഷണങ്ങൾ, ദേശഭക്തി ഗാനങ്ങൾ ,സംഘഗാനം,വൃന്ദ വാദ്യം ,സമ്പൂർണ ദേശീയ ഗാനം എന്നിവ അവതരിപ്പിച്ചു.
അധ്യാപകർ അവതരിപ്പിച്ച സംഘഗാനം,അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തി ഗാനം, ഒൻപതാം ക്ലാസ്സിലെ സാന്ദ്രാ ദാസ് ഗിറ്റാറിൽ അവതരിപ്പിച്ച വന്ദേമാതരം എന്നിവ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി .
PTA യുടെ ആഭിമുഖ്യത്തിൽ പായസ വിതരണം നടത്തി.
No comments:
Post a Comment