Monday, July 6, 2015

WELCOME

                                സന്ദേശ യാത്രയ്ക്ക്‌  സ്വീകരണം 

  വിഷഭക്ഷണ ബഹിഷ്കരണ സന്ദേശ യാത്രക്ക് 02/ 07/ 2015 വ്യാഴാഴ്ച ഉച്ചക്ക് സ്കൂളിൽ ഗംഭീര സ്വീകരണം നല്കി . ലോക  പ്രശസ്ത പ്രകൃതി ചികിത്സകനും റേഡിയോ പ്രഭാഷകനുമായ ശ്രീ.ജേക്കബ്‌ വടക്കാഞ്ചേരി നേതൃത്വം നല്കുന്ന സന്ദേശ യാത്ര കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് സ്കൂളിൽ എത്തിച്ചേർന്നത് .
  ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ ചടങ്ങിൽ സ്റ്റാഫ്‌ സെക്രടറി ശ്രീ.മുഹമ്മദലി മാസ്റ്റർ സ്വാഗതം ആശംസിച്ചു. ശ്രീ.ജേക്കബ്‌ വടക്കാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.ശ്രീ.ഹരിന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

 

No comments:

Post a Comment