അനുപമം ...അപൂർവ്വം ...അവാച്യം ...
വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും അടങ്ങുന്ന നിറഞ്ഞ സദസ്സ് കഥകളി ആസ്വദിക്കാൻ എത്തിയിരുന്നു.
ആശാൻ കലാമണ്ഡലം ഹരിനാരായണൻ സോദാഹരണ പ്രഭാഷണം നടത്തി.
നളചരിതം ഒന്നാം ദിവസമായിരുന്നു അരങ്ങിലെത്തിയത്. ദമയന്തിയായി വെള്ളിനേഴി ഹരിദാസും തോഴിയായി സദനം സദാനന്ദനും ഹംസമായി കലാമണ്ഡലം ജയചന്ദ്രനും ആസ്വാദകരുടെ മനം കവർന്നു .
സംഗീതം പനയൂർ കുട്ടൻ, ചെണ്ട കലാമണ്ഡലം നന്ദകുമാർ , മദ്ദളം കലാമണ്ഡലം ജയപ്രസാദ് എന്നിവരും അരങ്ങിലെത്തി.
അണിയറ ശ്രീ.ബാലൻ ചെമ്മനൂർ ,ചമയം ശ്രീ.മഞ്ജുതര മാങ്ങോട് ,കോ ഓർഡീനേടർ ശ്രീ.രമേശ് ബാബു.
കലാകാരന്മാർക്കുള്ള ഉപഹാരം സ്പോണ്‍സർ ചെയ്തത് ഗുരു ചന്തുപ്പണിക്കരുടെ മരുമകൾ ശ്രീമതി.രാധ അവർകളാണ് .
ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ..ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ഹെഡ് മാസ്റ്റർ ശ്രീ .നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. pta പ്രസിഡന്റ് ശ്രീ .കെ.രവി ഉപഹാര സമർപ്പണം നടത്തി.

No comments:
Post a Comment