സ്കൂൾ റേഡിയോ ശ്രദ്ധേയമാകുന്നു !
ഈ വർഷം സ്കൂളിൽ സ്ഥാപിച്ച ക്ലാസ്സ് റൂം സ്പീക്കർ സിസ്റ്റം പ്രയോജനപ്പെടുതിക്കൊണ്ട് പ്രവർത്തനമാരംഭിച്ച സ്കൂൾ റേഡിയോ ശ്രദ്ധേയമാവുന്നു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സജീവമായ സ്കൂൾ റേഡിയോ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഒപ്പം മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുകയാണ്.
എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് ശേഷം 15 മിനുട്ട് നേരമാണ് റേഡിയോ പ്രക്ഷേപണ സമയം.ഓരോ ദിവസം ഓരോ ക്ലാസ്സിനായിരിക്കും പ്രക്ഷേപണ ചുമതല. കിളിക്കൊഞ്ചൽ എന്ന പരിപാടിയിലൂടെ പ്രീ പ്രൈമറി ,പ്രൈമറി വിദ്യാര്തികൾക്ക് എല്ലാ ദിവസവും പരിപാടി അവതരിപ്പിക്കാം.
കുട്ടികളുടെ സർഗശേഷി പ്രോത്സാഹിപ്പിക്കാനും സഭാകമ്പമുള്ള വിദ്യാർഥികളെ മുഖ്യധാരയിൽ കൊണ്ട് വരാനും സ്കൂൾ റേഡിയോ ഏറെ പ്രയോജനപ്രദമാണ്.
TCN ചാനൽ പ്രക്ഷേപണം ചെയ്ത ന്യൂസ് വീഡിയോ ഇവിടെ കാണാം....
No comments:
Post a Comment