ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം
പുതു തലമുറയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ ബോധവല്കരണവുമായി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസ്സെംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തല പോസ്റ്റർ രചനാ മത്സരം നടത്തി വിജയികളെ പ്രഖ്യാപിച്ചു. സ്കൂൾ തലത്തിൽ ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു. ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്,സ്കൌട്ട് ആൻഡ് ഗൈഡ്സ് ,jrc ,ഹയർ സെക്കന്ററി NSS ,ലഹരിവിരുദ്ധ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.
No comments:
Post a Comment