പ്രവേശനോത്സവം
മധുരം...ആഹ്ലാദം ...ആമോദം...ആശ്വാസം ..
രാവിലെ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.തങ്കമണി ഉത്ഘാടനം നിർവഹിച്ചു .സീനിയർ അസിസ്റ്റന്റ് ശ്രീ.സി.കെ.ഹരിന്ദ്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.മദർ pta പ്രസിഡന്റ് ശ്രീമതി.സരസ്വതി ആശംസകൾ നേർന്നു സംസാരിച്ചു.സ്റ്റാഫ് സെക്രടറി മുഹമ്മദലി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
ശ്രീ.ടി.കെ.കൃഷ്ണൻ മാസ്റ്റർ ,ശ്രീമതി.എം.പി .ചെറിയമ്മ എന്നിവരുടെ സ്മരണക്കായി മക്കൾ ശ്രീ.എം.പി .ഉണ്ണികൃഷ്ണൻ,ശ്രീ.എം.പി.രാമകൃഷ്ണൻ എന്നിവര് മുഴുവൻ വിദ്യാർഥികൾക്കും പായസം വിതരണം ചെയ്തു.
ശ്രീമതി.മേഴ്സി ടീച്ചർ പുതുതായി പ്രവേശനം നേടിയ കൊച്ചു കുട്ടികൾക്കായി കുട സ്പോണ്‍സർ ചെയ്തു വിതരണം നടത്തി.MSF തൃക്കരിപ്പൂർ കമ്മിറ്റി ഒൻപത് - പത്ത് ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങളും സഹായധനവും വിതരണം ചെയ്തു.ശ്രീ.ഫായിസ് കവ്വായി,ഫായിസ് ബീരിച്ചേരി എന്നിവര് വിതരണം നിർവഹിച്ചു .
സ്കൂൾ PTA വക പ്രൈമറി വിദ്യാർഥികൾക്കായി സൗജന്യ യുനിഫോർമും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ഈ വർഷം സ്കൂളിൽ സ്ഥാപിച്ച ക്ലാസ്സ് റൂം സ്പീക്കർ സിസ്റ്റം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ.കെ.രവി ഉത്ഘാടനം ചെയ്തു.















No comments:
Post a Comment