Sunday, June 7, 2015

JUNE 5

                                 ലോക പരിസ്ഥിതി ദിനം 


      ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. പ്രത്യേക അസ്സെംബ്ലി ചേർന്ന്  വിവിധ പരിപാടികൾ നടത്തി. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ് മാസ്റ്റർ ശ്രീ. നാരായണൻ മാസ്റ്റർ,ഇകോ ക്ലബ്‌ കണ്‍വീനർ ശ്രീ.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 
   വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.പരിസ്ഥിതി പ്രാധാന്യമുള്ള കവിത,പ്രസംഗം തുടങ്ങിയവ അവതരിപ്പിച്ചു. ഹയർ സെക്കന്ററി ഇകോ ക്ലബ്‌, NSS എന്നിവയുടെ ആഭിമുഖ്യത്തിൽ ബോധവല്കരണ റാലി നടത്തി.ഒന്ന് മുതൽ എട്ടു വരെയുള്ള വിദ്യാർഥികല്ക്കുള്ള സൌജന്യ വൃക്ഷത്തൈ വിതരണോൽഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ നിവഹിച്ചു. 



    സ്കൂൾ ക്യാമ്പസ്‌  ഹരിതവല്കരണത്തിന്റെ ഭാഗമായി JRC സ്കൂൾ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ വെച്ചു പിടിപ്പിച്ചു.



No comments:

Post a Comment