Tuesday, February 10, 2015

ANUMODANAM

                               മാതൃ വിദ്യാലയത്തിൻ അനുമോദനം 
   
      ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കലാ പ്രതിഭകളെ സ്കൂൾ PTA യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജേതാക്കളെ ആനയിച്ചു കൊണ്ട് ഘോഷയാത്ര നടത്തി.
 


  തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ ആശംസാ പ്രസംഗം നടത്തി.PTA പ്രസിഡന്റ്‌  ശ്രീ.കെ .രവിയുടെ അധ്യക്ഷതയിൽ വാർഡ്‌  മെമ്പർ ശ്രീമതി.നദീറ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു . ഫോല്ക് ലോർ അവാർഡ്  ജേതാവായ ശ്രീ. ജുനൈദ് മെട്ടമ്മൽ പുരസ്കാര വിതരണം നടത്തി. ശ്രീ.നാരായണൻ മാസ്റ്റർ, ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീ.മാധവൻ മാസ്റ്റർ,ശ്രീ.ഹരീന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്ടാഫ്  സെക്രടറി ശ്രീ. മുഹമ്മദലി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.











No comments:

Post a Comment