ജനുവരി 15 പാലിയേടിവ് കെയർ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
ഗുരുതര രോഗം ബാധിച്ചു ചികിത്സയ്ക്ക് വഴിയില്ലാതെ കഷ്ടപ്പെടുന്നവരും മാറാവ്യാധികൾ കാരണം ദുരിതം അനുഭവിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരം സഹജീവികളുടെ കാര്യത്തിൽ നമുക്ക് ഉത്തരവാദിത്തം ഉണ്ട്.ഇത്തരം ആളുകൾക്കാവശ്യമായ പരിചരണവും ചികിത്സയും വീടുകളിലെത്തി നല്കുന്ന പ്രാദേശിക ജനകീയ കൂട്ടായ്മയാണ് പാലിയാറ്റിവ് കെയർ.
ഈ അവബോധം വിദ്യാർഥികൾക്ക് പകരുന്നതിനായി പ്രത്യേക സന്ദേശം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി സായൂജ്യാ വിജയൻ ചടങ്ങിൽ വായിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ, ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment