Monday, January 19, 2015

20 TUESDAY 2015

                                   RUN KERALA RUN

     കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന്  പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്  GHSS സൗത്ത് തൃക്കരിപ്പൂരിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും റണ്‍ കേരള റണ്‍ പരിപാടിയുമായി ബന്ധപ്പെട്ടു കൂട്ടയോട്ടം സംഘടിപ്പിച്ചു. 

  

 രാവിലെ പത്തു മണിക്കാരംഭിച്ച പ്രത്യേക ചടങ്ങിൽ ബഹുമാനപ്പെട്ട PTA പ്രസിഡന്റ്‌ ശ്രീ.കെ .രവിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു . ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും സ്ടാഫ് സെക്രട്ടറി ശ്രീ.മുഹമ്മദലി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. 
ശ്രീ.മാധവൻ മാസ്റ്റർ, ശ്രീ.നാരായണൻ മാസ്റ്റർ,വാർഡ്‌ മെമ്പർ ശ്രീ.ടി.വി.പ്രഭാകരൻ എന്നിവർ  ആശംസ അർപ്പിച് സംസാരിച്ചു.

 
 





   തുടർന്നു തീം സോങ്ങ് ആലപിച്ചു. സ്കൂൾ ലീഡർ ഉണ്ണിമായ പ്രതിജ്ഞാ വാചകം ചൊല്ലി. 



  തുടർന്ന് കൃത്യം 10.30 നു ബഹുമാനപ്പെട്ട വാർഡ്‌ മെമ്പർ ശ്രീ.ടി.വി.പ്രഭാകരൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ്‌ ചെയ്തു.സ്കൂൾ കവാടം മുതൽ കാരോളം ആര്ട്സ് കോളേജ് വരെയുള്ള ദൂരം താണ്ടി ആയിരത്തോളം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ദേശീയ ഗേമ്സിനു തങ്ങളുടെ പിന്തുണ അറിയിച്ചു.



No comments:

Post a Comment