സംസ്ഥാന ശാസ്ത്ര മേളയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മികച്ച വിജയം കരസ്ഥമാക്കാൻ പ്രോത്സാഹനവുമായി കൂടെ നിന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുവ ശാസ്ത്ര പ്രതിഭയുമായ ശ്രീ.ദിനേശ് കുമാര്‍ തെക്കുമ്പാടിനെയും ഇന്നു (11 / 12 / 14) നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് അനുമോദിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റരുടെ അധ്യക്ഷതയിൽ PTA പ്രസിഡന്റ് ശ്രീ.കെ. രവി ചടങ്ങ് ഉത്ഘാടനം ചെയ്തു. ശ്രീ.ദിനേശ് കുമാര്‍ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിച്ചു. ശ്രീ.ദിനേശ് കുമാര്‍ തെക്കുമ്പാടിനുള്ള പുരസ്‌കാരം PTA പ്രസിഡന്റ് നല്കി. ശ്രീ. സതീശൻ മാസ്റ്റർ ആശംസ അർപ്പിച്ചു .ശ്രീ.ഹരീന്ദ്രൻ മാസ്റ്റർ സ്വാഗതവും ശ്രീ. അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.
No comments:
Post a Comment