Tuesday, February 19, 2019

ACADEMIC MASTERPLAN COMPLETION

                                അക്കാദമിക് മാസ്റ്റർപ്ലാൻ പൂർത്തീകരണവും പഠനോത്സവവും 

                                            പഠനോത്സവം പ്രൊമോ വീഡിയോ 


          GHSS സൗത്ത് തൃക്കരിപ്പൂർ അക്കാദമിക് മാസ്റ്റർപ്ലാൻ പൂർത്തീകരണ പ്രഖ്യാപനവും പഠനോത്സവവും സംഘടിപ്പിച്ചു. 2018-19 അക്കാദമിക വർഷം നൂറോളം പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.ഭാഷ,ശാസ്ത്രം,ഗണിതം ,ഐ ടി,പ്രവൃത്തി പരിചയം എന്നിങ്ങനെ വിവിധ മേഖലകളിലായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് വിദ്യാർത്ഥികൾ ആർജിച്ച പഠന മികവുകൾ രക്ഷിതാക്കളും പൊതുജനങ്ങളുമായി  പങ്കുവെക്കുന്നതിലേക്കായാണ് പഠനോത്സവം സംഘടിപ്പിച്ചത്.ശാസ്ത്രമൂല,ഗണിതമൂല,പ്രവൃത്തിപരിചയ മൂല,സിനിമാ കൊട്ടക,പച്ചക്കറികട എന്നിങ്ങനെ വിവിധ കോർണറുകളിലായി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തത്സമയം പ്രദർശിപ്പിച്ചു.

            പഠനോത്സവത്തിന്റെ ഔപചാരിക ഉത്ഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്  സുകുമാരൻ നിർവ്വഹിച്ചു.വാർഡ്‌മെമ്പർ വിനോദ്‌കുമാർ അധ്യക്ഷം വഹിച്ചു.PTA പ്രസിഡന്റ് രഘുനാഥൻ,സ്റ്റാഫ് സെക്രട്ടറി ദിവാകരൻ മാസ്റ്റർ,സീനിയർ അസിസ്റ്റന്റ് മുഹമ്മദാലി മാസ്റ്റർ,ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

           അക്കാദമിക് മാസ്റ്റർപ്ലാൻ പൂർത്തീകരണ പ്രഖ്യാപനം സംസ്ഥാന വിദ്യാഭ്യാസ ഫാക്കൽറ്റി രതീഷ് കോളിയാടൻ നിർവഹിച്ചു.







No comments:

Post a Comment