Friday, August 18, 2017

INDEPENDENCE DAY

                                       സ്വാതന്ത്ര്യ ദിനാഘോഷം 

     ഭാരതത്തിന്റെ 71ആം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9.30 നു ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി.സ്നേഹലത ടീച്ചർ പതാക ഉയർത്തി.തുടർന്ന് നടന്ന സമ്മേളനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി.കെ.ബാവ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ.വിനോദ് അധ്യക്ഷനായിരുന്നു.സംസ്ഥാന ഡെപ്യൂട്ടി പരീക്ഷ കൺട്രോളർ ശ്രീ .രാഘവൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.PTA പ്രസിഡന്റ് ശ്രീ.കെ.രവി,ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി ചങ്ങാട്ട്,സീനിയർ അസിസ്റ്റന്റ് ശ്രീമതി.എലിസബത്ത് മേഴ്‌സി ,റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ.ഭാസ്കരൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സീനിയർ അസിസ്റ്റന്റ്(HSS) ശ്രീ.നാരായണൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.


   തുടർന്ന്  2016-17 വർഷത്തെ വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങൾ ,ദേശഭക്തിഗാനം,സമ്പൂർണ ദേശീയ ഗാനം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.സ്റ്റാഫ് വക പായസ വിതരണവും ഉണ്ടായിരുന്നു.




No comments:

Post a Comment