Sunday, February 19, 2017

VISION 2025

                                       



                                   വിദ്യാലയ വികസന സമിതി രൂപീകരണം 

         ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സൗത്ത് തൃക്കരിപ്പൂർ വിദ്യാലയ വികസന സമിതി രൂപീകരണവും ശില്പശാലയും 19/ 02 / 2017 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ മൾട്ടീമീഡിയ ഹാളിൽ വെച്ച് നടന്നു.ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ.കെ.രവിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ.വിനോദ് നിർവഹിച്ചു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സിറാജുദ്ദീൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
       പ്രിൻസിപ്പാൾ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ ,ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി.സി എന്നിവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ,ഹൈടെക് വിദ്യാലയ പദ്ധതി എന്നിവ വിശദീകരിച്ചു കൊണ്ട് സംസാരിച്ചു.ഡയറ്റ് ഫാക്കൽറ്റി ശ്രീ.പി.പി.വേണുഗോപാലൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ശ്രീ.കൃഷ്ണദാസ് പലേരി മാസ്റ്റർ മികവിന്റെ മാതൃകകൾ വീഡിയോ സെഷൻ അവതരിപ്പിച്ചു.
      തുടർന്ന്  അക്കാദമികം,ഭൗതികം,സാമൂഹികം എന്നീ മൂന്നു വിഭാഗങ്ങളിലായി ഗ്രൂപ്പ് ചർച്ച നടത്തി വിദ്യാലയ വികസന രേഖക്കായി ആശയങ്ങൾ ക്രോഡീകരിച്ചു.
            സീനിയർ അസിസ്റ്റന്റ് ശ്രീ.ജയപ്രകാശ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

No comments:

Post a Comment