Monday, February 29, 2016

SENT OFF 2016

                       ഒരു വിദ്യാഭ്യാസ വർഷം കൂടി വിട പറയാൻ ഒരുങ്ങുന്നു...
                        പരീക്ഷാച്ചൂടിലെക്ക്  കടക്കും മുൻപ്  ഒരു ഒത്തുചേരൽ...
                       ഓർമത്താളുകളിൽ സൂക്ഷിക്കാൻ ഏതാനും ചിത്രങ്ങൾ ...

           ഈ വർഷത്തെ SSLC വിദ്യാർത്ഥികളുടെ യാത്രയയപ്പ്  ചടങ്ങ്  29/02/2016 തിങ്കളാഴ്ച നടന്നു.യാത്രയയപ്പ് സമ്മേളനത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ,സീനിയർ അസിസ്റ്റന്റ്‌ ശ്രീ.ഹരിന്ദ്രൻ മാസ്റ്റർ,ക്ലാസ്സ്‌ അധ്യാപകരായ ഗീത ടീച്ചർ,പുഷ്പവല്ലി ടീച്ചർ,ജയപ്രകാശ് മാസ്റ്റർ എന്നിവർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വിദ്യാർഥികളെ പ്രതിനിധീകരിച്ച്  ഹരിഗോവിന്ദ്,ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.ഉച്ച ഭക്ഷണം,ഫോട്ടോ സെഷൻ എന്നിവ ഉണ്ടായിരുന്നു .


 

No comments:

Post a Comment