Wednesday, February 24, 2016

ORGANIC FOOD FEST

                                        ജൈവ ഭക്ഷ്യ മേള 


                ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സൗത്ത് തൃക്കരിപ്പൂരി ൽ 23/02/2016 ചൊവ്വാഴ്ച  ജൈവ ഭക്ഷ്യ മേള നടന്നു .കട്ടികളടെ വീട്ടുവളപ്പിൽ നിന്നും നമ്മുടെ പ്രദേശത്തു നിന്നും ലഭ്യമായ ഉല്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ട് അവർ വിവിധ വിഭവങ്ങളുണ്ടാക്കിക്കൊണ്ടുവന്നു. ഇലക്കറികൾ ,ചമന്തി ,പായസം ,സ്ക്വാഷുകൾ ,ചക്കയുൽപന്നങ്ങൾ ,പലഹാരങ്ങൾ ... കുട്ടികൾ കൊണ്ടുവന്ന നാടൻ വിഭവങ്ങൾ കണ്ട് ശരിക്കും അതിശയിച്ചു പോയി .നഞ്ചില്ലാത്ത ഭക്ഷണം കുട്ടികളുടെ ശീലമായിത്തീരണം, കൂട്ടത്തിൽ നാടൻ ജൈവ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണം ഈ ലക്ഷ്യങ്ങളായിരുന്നു മേളയുടെ പിന്നിലുള്ള ലക്ഷ്യം .ഇതിന് പ്രചോദനം നൽകിയ ബി ആർ സി ചെറുവത്തൂർ ,മാതൃഭൂമി സീഡ് ,രക്ഷിതാക്കൾ എന്നിവരെ സ്നേഹത്തോടെ ഓർക്കുന്നു. തിരിച്ചു കൊണ്ടു വരാം നമുക്ക് നഷ്ടപ്പെട്ട നാടിന്റെ നന്മകളെ ...


    ഇതോടൊപ്പം യു പി വിഭാഗം വിദ്യാർഥികളുടെ മെട്രിക് മേളയും നടന്നു.സയൻസ്,മാത്ത്സ് വിഭാഗങ്ങളിൽ വിദ്യാർഥികൾ തയ്യാറാക്കിയ പ്രൊജക്റ്റ്‌,ചാർട്ട് ,പരീക്ഷണങ്ങൾ എന്നിവ മേളയിൽ അവതരിപ്പിച്ചു.

No comments:

Post a Comment