യദുനന്ദനൻ ചികിത്സാ സഹായ സമിതി രൂപീകരണം :
സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ യദുനന്ദനന്റെ കേൾവി ശക്തി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയക്കായി പണം സ്വരൂപിക്കുന്നതിലെക്കായി ഒരു ചികിത്സ സഹായ സമിതി രൂപീകരിച്ചു. സമിതി രൂപീകരണ യോഗം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ.കെ .രവിയുടെ അധ്യക്ഷതയിൽ തൃക്കരിപ്പൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ .ജീ.സീ .ബഷീർ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ.നാരായണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു .ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.കരുണൻ മേസ്ത്രി ,വാർഡ് മെമ്പർമാരായ നദീറ ടീച്ചർ , ശ്രീമതി.തങ്കമണി തുടങ്ങിയവർ പങ്കെടുത്തു .
No comments:
Post a Comment