Thursday, November 27, 2014

WISP : Weekly Interactive Sessional Programme

   പത്താം തരം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌  ഏർപ്പെടുത്തിയ STEPS പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന WISK പ്രോഗ്രാമ്മിന്റെ ഉത്ഘാടനം GHSS സൌത്ത്  തൃക്കരിപ്പൂരിൽ ഇന്ന് (27/ 11 / 2014 )നടന്നു. പത്താം തരാം വിദ്യാർഥികളെ ഗ്രൂപുകളായി തിരിച്ചു അധ്യാപകരുടെ മേൽനോട്ടത്തിൽ പഠന നിലവാരവും വ്യക്തിത്വവും മെച്ചപ്പെടുത്താനുള്ള പദ്ധതിയാണിത്. ഇതു പ്രകാരം എല്ലാ വ്യാഴാഴ്ചയും ഇത്തരം കൂടിക്കാഴ്ചകൾ നടക്കും.

  സ്കൂളിൽ ഇന്നുച്ചക്ക് നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ്‌ ശ്രീ. മാധവന് മാസ്റ്റർ സ്വാഗതം ആശംസിച്ചു.PTA പ്രസിടണ്ട്  ശ്രീ.കെ.രവിയുടെ അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ പദ്ധതി വിശദീകരിച് ഉത്ഘാടനം നിർവഹിച്ചു .ശ്രീ.അബ്ദുൽ ഖാദർ മാസ്റ്റർ ആശംസ അർപിച്ച് സംസാരിച്ചു. ശ്രീമതി.ലളിതാംബിക ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
 
  തുടർന്ന്  അധ്യാപകർ വിദ്യാർഥികളും തമ്മിലുള്ള ഗ്രൂപ്പ്‌  കൂടിക്കാഴ്ച നടന്നു.





No comments:

Post a Comment