Wednesday, March 29, 2017

WINNERS

                                             മാത്‍സ് പ്രതിഭാ പട്ടം ലാവണ്യക്ക് ...

       ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മാത്‍സ് ടാലന്റ് സെർച്ച് പരീക്ഷയിൽ GHSS സൗത്ത് തൃക്കരിപ്പൂർ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ലാവണ്യ.പി.വി.ചാമ്പ്യനായി.ലാവണ്യ ഗോൾഡ് മെഡലോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി രേവതി രാമചന്ദ്രൻ ക്യാഷ് അവാർഡോടെ പത്താം സ്ഥാനം നേടിയത്  ഇരട്ടി മധുരമായി.
      ഇതു കൂടാതെ ജില്ലാ തല വിജ്ഞാനോത്സവത്തിൽ രേവതി രാമചന്ദ്രൻ ഒന്നാം സ്ഥാനവും ലാവണ്യ.പി.വി രണ്ടാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
     സ്കൂളിന്റെ യശസ്സ് ഉയർത്തിയ ലാവണ്യയെയും രേവതിയെയും സ്കൂൾ PTA & സ്റ്റാഫ് യോഗം അഭിനന്ദിച്ചു.

No comments:

Post a Comment