GHSS സൗത്ത് തൃക്കരിപ്പൂർ ഈ വർഷത്തെ വിജയോത്സവം ആഘോഷിച്ചു. SSLC ,പ്ലസ് ടു ,NMMS ,USS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.അതോടൊപ്പം വിവിധ എൻഡോവ്മെന്റുകളും വിതരണം ചെയ്തു.
12/ 06/ 2015 വെള്ളിയാഴ്ച രാവിലെ വിജയികളെ ആനയിച്ചു കൊണ്ട് ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ബഹുമാനപ്പെട്ട തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.ജി.സി .ബഷീർ അധ്യക്ഷം വഹിച്ചു.ബഹുമാനപ്പെട്ട തൃക്കരിപ്പൂർ MLA ശ്രീ.കെ.കുഞ്ഞിരാമൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു പുരസ്കാര വിതരണം നടത്തി.
പുരസ്കാരങ്ങൾ,കാഷ് അവാർഡുകൾ,വിവിധ എൻഡോവ്മെന്റുകൾ എന്നിവ വിതരണം ചെയ്തു.
ചടങ്ങിൽ ബഹുമാനപ്പെട്ട PTA പ്രസിഡണ്ട് ശ്രീ. കെ.രവി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ.പ്രഭാകരൻ ,ശ്രീമതി.നദീദ ടീച്ചർ ,ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ,സീനിയർ അസിസ്റ്റന്റ് ശ്രീ.ഹരിന്ദ്രൻ മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി ശ്രീ.മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു .
പുരസ്കാരങ്ങൾ,കാഷ് അവാർഡുകൾ,വിവിധ എൻഡോവ്മെന്റുകൾ എന്നിവ വിതരണം ചെയ്തു.
ചടങ്ങും റിപ്പോര്‍ട്ടും നന്നായി. വായനാദിന വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു
ReplyDelete