Monday, July 17, 2017

ACTIVITIES

                                    ഓണത്തിന് ഒരു മുറം പച്ചക്കറി 
     കേരള സർക്കാർ വിഭാവനം ചെയ്ത "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. തുടർന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി ടീച്ചർ പദ്ധതി വിശദീകരിച്ചു.ഈ പദ്ധതിയുടെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പച്ചക്കറി വിത്ത് നൽകും.ഈ വിത്തുകൾ സ്വന്തം വീട്ടുമുറ്റത്തു ജൈവ രീതിയിൽ കൃഷി ചെയ്തു ഈ വരുന്ന ഓണക്കാലത്ത് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്നുള്ളതാണ് ലക്‌ഷ്യം വെക്കുന്നത്.
  തുടർന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി.വിദ്യാർത്ഥി പ്രതിനിധി രേവതി രാമചന്ദ്രൻ നേതൃത്വം നൽകി.പ്രിൻസിപ്പാൾ ശ്രീമതി.സ്നേഹലത ടീച്ചർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത സംസാരിച്ചു.

 

No comments:

Post a Comment