Tuesday, January 31, 2017

PUBLIC EDUCATION

                                      പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 

      കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ച കൊണ്ട്  GHSS സൗത്ത് തൃക്കരിപ്പൂരിൽ സംരക്ഷണ വലയം തീർത്തു.സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ ഇതിൽ കൈകോർത്തു നിന്ന് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.


     തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വി.കെ.ബാവ, വാര്‍ഡ് മെമ്പര്‍ ശ്രീ.വിനോദ്.പി.വി, സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീ.കെ.കെ.രാജശേഖരന്‍, ശ്രീ.എം.പി. കരുണാകരന്‍, ശ്രീ.എ.കെ.ശ്രീധരന്‍ മാസ്റ്റര്‍, ശ്രീ.സി.ബാലന്‍, പി ടി എ പ്രസിഡന്റ് ശ്രീ.കെ.രവി എന്നിവര്‍ നേതൃത്വം നല്‍കി.




               നേരത്തെ സ്ക്കൂള്‍ അസ്സംബ്ലി ചേര്‍ന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. തുടര്‍ന്ന് സ്ക്കൂൾ കോമ്പൗണ്ട് പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു.

No comments:

Post a Comment