Tuesday, December 17, 2019

KERALAPPIRAVI

                               സംവാദസദസ്സ് @ GHSSസൗത്ത് തൃക്കരിപ്പൂർ:
        കേരളപ്പിറവി ദിനത്തിൽ "പൊതു വിദ്യാഭ്യാസവും മാതൃഭാഷയും " എന്ന വിഷയത്തിലായിരുന്നു സംവാദം.



      വിദ്യാഭ്യാസ വിദഗ്ദ്ധൻ കെ.ടി.രാധാകൃഷ്ണൻ ,എഴുത്തുകാരനും അധ്യാപകനുമായ എ.വി.സന്തോഷ് കുമാർ, PESവിദ്യാലയ പ്രിൻസിപ്പാൾ ആർ.സീമ എന്നിവർ പങ്കെടുത്തു. ഡയറ്റ് ഫാക്കൽറ്റി രാമചന്ദ്രൻ നായർ മോഡറേറ്റർ ആയിരുന്നു. പ്രിൻസിപ്പാൾ സി.കെ.ഹരീന്ദ്രൻ, വാർഡ് മെമ്പർ വിനോദ് കുമാർ ,ഹെഡ്മിസ്ട്രസ് ലീന, PTAപ്രസിഡണ്ട് കെ. രഘുനാഥൻ, കെ.രാധാകൃഷ്ണൻ ,എം .പി .കരുണാകരൻ, എം.ദിവാകരൻ, എം.വി. തമ്പാൻ എന്നിവർ സംസാരിച്ചു.

STATE SASTROLSAVAM 2019

                 സംസ്ഥാന ശാസ്ത്രോത്സവത്തിലും മികച്ച വിജയവുമായി GHSSസൗത്ത് തൃക്കരിപ്പൂർ:
        പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും മികച്ച നേട്ടം കൊയ്യാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. ഇതിൽ പ്രവൃത്തി പരിചയമേളയിൽ ഒന്നാമതെത്തിയ ദേവനന്ദയുടെ പേര് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിജയികൾ:

1. ദേവനന്ദ .കെ :ഒന്നാം സ്ഥാനം Products using Natural fibre except coconutfibre
2. ഫാത്തിമ എ.കെ : A grade, products using waste material

3. ആര്യ. ഇ: A grade, Products using screw pine leaves
4. അനുഗ്രഹ.കെ & നവ്യ വി: A grade,Improvised experiment
5. സൽമാൻ സുബൈർ: A grade, IT presentation (HSS)
6. അപർണ രാജീവൻ: A grade, products using screw pine leaves, (HSS)
7. ദുർഗ കെ.വി: B grade, products using Natural fibre except coconutfibre (HSS)

                                            അഭിനന്ദനങ്ങൾ!

CHILDRENS DAY

                                        ശിശുദിനം @ GHSSസൗത്ത് തൃക്കരിപ്പൂർ
 
          ചാച്ചാജിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് പി.ലീന ശിശുദിന സന്ദേശം നൽകി.എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആവണി.പി.വി നെഹ്‌റു അനുസ്മരണ പ്രഭാഷണം നടത്തി.പ്രീപ്രൈമറി വിദ്യാർത്ഥികൾ ചാച്ചാജി സ്‌നേഹ ഗാനമാലപിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി ശിവതേജിനെ ആനയിച്ചുഘോഷയാത്ര നടത്തി.പൂർവ്വാധ്യാപിക ശാംബവി ടീച്ചറുടെ വക പായസവിതരണവും ഉണ്ടായിരുന്നു.



STATE SPORTS MEET 2019

                     GHSSസൗത്ത് തൃക്കരിപ്പൂർ സംസ്ഥാന കായിക മേളയിലേക്ക്:
               ചരിത്രമെഴുതി ഇളമ്പച്ചിയുടെ കായികപ്രതിഭകൾ സംസ്ഥാന കായിക മേളയിലേക്ക് യോഗ്യത നേടി.സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ അഞ്ജയ്, 3000 മീറ്ററിൽ ഹമീദ് സഹ്റാൻ, സബ് ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് എന്നിവയിൽ അനുപ്രിയ എന്നിവരാണ് യോഗ്യത നേടിയത്.
                                 അഭിനന്ദനങ്ങൾ... ആശംസകൾ!

Image may contain: 5 people, people smiling, people standing, text, outdoor and nature


PRATHIBHAKALODOPPAM


     
                             പ്രതിഭകളോടൊപ്പം ഇളമ്പച്ചി സ്കൂൾ 
  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം ' പരിപാടി ഇളമ്പച്ചി ഹയർ സെക്കൻററി സ്കൂകളിൽ ശിശുദിനത്തിൽ ആരംഭിച്ചു. ഇളമ്പച്ചിയിലെ കാഥികൻ ശ്രീ. രാഘവൻ പി വി യെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചുകൊണ്ടാണ് നവം 14 മുതൽ ഇരുപത്തെട്ടു വരെ നീണ്ടു നിൽക്കുന്ന പ്രതിഭാ സംഗമത്തിന് തുടക്കം കുറിച്ചത്.സ്കൂളിലെ പൂന്തോട്ടത്തിൽ നിന്ന് പറിച്ചെടുത്ത പൂക്കൾ നൽകി ആറാം ക്ലാസ്സിലെ കുട്ടികൾ അദ്ദേഹത്തെ ആദരിച്ചു. പഴയ കാലത്തെ സ്കൂൾ വിദ്യാഭ്യാസം, കലകൾ, കഥാപ്രസംഗകല, രാഘവേട്ടന്റെ ജീവിതാനുഭവങ്ങൾ എന്നിവ പറഞ്ഞ് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. അധ്യാപകനായ കെ.വി.കെ ചന്ദ്രൻ നേതൃത്വം നൽകി. മദർ പി.ടി.എ പ്രസിഡണ്ട് കെ.വി. ബിന്ദു, ഹെഡ്മിസ്ട്രസ് പി ലീന, പ്രിൻസിപ്പാൾ സി.കെ. ഹരീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
            മാപ്പിള കലാപ്രതിഭ ജുനൈദ് മെട്ടമ്മലിന് സ്കൂളിൽ സ്വീകരണം നൽകി. ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളോട് ജുനൈദ് മെട്ടമ്മൽ മാപ്പിളപ്പാട്ടിനെയും കലകളെയും കുറിച്ച് സംസാരിച്ചു . അധ്യാപകരായ ബ്രിജേഷ് കുമാർ ,ശരത് എന്നിവർ നേതൃത്വം നൽകി.








Thursday, August 15, 2019

INDEPENDENCE DAY

                                              മാനം തെളിഞ്ഞു...മനസ്സും
 
                        Ghss സൗത്ത് തൃക്കരിപ്പൂര് ഭാരതത്തിന്റെ 73 ആം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.

                        
                   കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ മാറി മാനം തെളിഞ്ഞപ്പോള് രാജ്യത്തിന്റെ 73ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കാന് കുട്ടികളും അധ്യാപകരും ആവേശത്തോടെ സ്കൂളിലെത്തി.ഇത്തവണത്തെ ആഘോഷം ലളിതമെങ്കിലും പ്രൗഢഗംഭീരമായി.

               പ്രിന്സിപ്പാള് സി.കെ.ഹരീന്ദ്രന് പതാക ഉയര്ത്തി.ഹെഡ്മിസ്ട്രസ് ലീന.പി,PTA പ്രസിഡണ്ട് രഘുനാഥന്.കെ,വൈസ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് ,സ്റ്റാഫ് സെക്രട്ടറി ദിവാകരന് മാസ്റ്റര് എന്നിവര് സംസാരിച്ചു.കുട്ടികള് പ്രഭാഷണം,ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു.

                        
    ചടങ്ങില് ദാമോദരന് മാസ്റ്റര് സ്മാരക എന്ഡോവന്മെന്റിനായുള്ള തുക മകള് ദീപ പ്രിന്സിപ്പാളിന് കൈമാറി.









KERALA FLOOD

                          സാന്ത്വനവുമായി സൗത്ത് തൃക്കരിപ്പൂരിലെ വിദ്യാർത്ഥികളും ...

                കേരളത്തിലുണ്ടായ മിന്നൽ പ്രളയത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി GHSS സൗത്ത് തൃക്കരിപ്പൂരിലെ പ്ലസ് ടു വിദ്യാർത്ഥികൾ .NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച അവശ്യ സാധനങ്ങൾ നീലേശ്വരത്തെ ജില്ലാ സംഭരണ കേന്ദ്രത്തിലെത്തിച്ചു.അവിടെ നിന്നും കാസറഗോഡ് സ്നേഹവണ്ടിയിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിക്കും.