Tuesday, November 21, 2017

SOUVENIR

                  " ഇമ്പ"മാർന്ന വിഷയങ്ങളുമായി കലോത്സവ സുവനീർ



      സൗത്ത് തൃക്കരിപ്പൂർ ഗവണ്മെണ്ട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവതോടനുബന്ധിച്ചു പ്രകാശനം ചെയ്ത സ്മരണിക "ഇമ്പം" പ്രമേയങ്ങളുടെ വൈവിധ്യവും കരുത്തും കൊണ്ട് ശ്രദ്ധേയമാകുന്നു.
    
        പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രകടമായി വരുന്ന പുത്തനുണർവിൻറെ സ്ഫുരണങ്ങൾ ദൃശ്യമാകുന്ന ലേഖനങ്ങൾ കൊണ്ട് സമ്പന്നമാണ് " ഇമ്പം".ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.സി..രവീന്ദ്രനാഥിൻറെ വാക്കുകളിലൂടെയാണ് സുവനീർ ആരംഭിക്കുന്നത്.

     കേരളത്തിൻറെ പ്രിയ കഥാകാരൻ സി.വി.ബാലകൃഷ്ണനുമായി അധ്യാപികയും എഴുത്തുകാരിയുമായ സുധ.എസ്.നന്ദൻ നടത്തിയ അഭിമുഖം സി.വി.യുടെ എഴുത്തുജീവിതത്തിലെ കാണാപ്പുറങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു . പഴയകാല അധ്യാപകരുടെ വിദ്യാലയനുഭവങ്ങളും കാഴ്ചപ്പാടുകളും മുൻകാല സ്കൂൾ ചരിത്രത്തിൻറെ  ഏടുകൾ തുറക്കുന്നു.


 കലോത്സവം നടക്കുന്ന ഇളമ്പച്ചിയുടെ പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്രവും ഉൾച്ചേർന്ന ലേഖനങ്ങളും സുവനീരിൽ ഇടം പിടിക്കുന്നു.പ്രദേശത്തിൻറെ സാംസ്‌കാരിക കലഭൂമികയുടെ അടിത്തറ നിർമിച്ച ഗുരു ചന്തുപ്പണിക്കരുടെയും ടി.എസ് .തിരുമുമ്പിൻറെയും വ്യക്തിജീവിത രേഖകളും സ്മരണികയിലൂടെ അനാവരണം ചെയ്യപ്പെടുന്നു.


    തൃക്കരിപ്പൂരിൻറെ പൂർവ്വകാല  ചരിത്രത്തിലൂടെ ഡോ .വി.പി.പി.  മുസ്തഫയും പ്രദേശത്തിൻറെ  ഓർമയിൽ തറച്ച  സാംസ്‌കാരിക അടയാളങ്ങളുടെ ചിത്രണത്തിലൂടെ കൃഷ്ണദാസ് പലേരിയും വിദ്യാലയങ്ങളുടെ വിപരീത ദർശനത്തിലൂടെ വി.കെ.രാധാകൃഷ്ണനും ആല്മരങ്ങളുടെ ജീവശാസ്ത്രവുമായി പി.പി.കെ.പൊതുവാളും മറ്റും ലേഖനങ്ങളുടെ ഭാഗമാകുന്നു.


  പ്രമുഖ സാഹിത്യ നിരൂപകൻ ശ്രീ.ഇ.പി.രാജഗോപാലൻ എഡിറ്ററും വി .കെ.രാധാകൃഷ്ണൻ ചെയർമാനും പി.കെ.സിറാജുദീൻ കൺവീനറുമായ സുവനീർ കമ്മിറ്റിയുടെ പ്രവർത്തനം ശ്ലാഘനീ  യമാണ്.

No comments:

Post a Comment